Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2018 5:02 AM GMT Updated On
date_range 2018-11-02T10:32:58+05:30കേരളപ്പിറവി ചരിത്ര സാംസ്കാരിക പ്രദർശനം നടത്തി
text_fieldsപെരുമണ്ണ: ഇ.എം.എസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള കാർഷിക ഗൃഹോപകരണങ്ങളുടെ പ്രദർശനവും, നവകേരള നിർമാണത്തിൽ വിദ്യാർഥികളുടെ പങ്ക് എന്ന വിഷയത്തിൽ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രദർശനത്തിെൻറ ഉദ്ഘാടനം പ്രിൻസിപ്പൽ എൻ. മുരളീധരെൻറ അധ്യക്ഷതയിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സലോമി അഗസ്റ്റിൻ നിർവഹിച്ചു. രാമകൃഷ്ണൻ മല്ലിശ്ശേരി മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് മെംബർ സി. ഉഷ, എൻ. സുധീഷ്, പി. പ്രേംകുമാർ, പി.സി. രാജേഷ്, എ.പി. അജീഷ്, ബഷീർ പെരുമണ്ണ, കെ. രമ്യ, പി. പ്രദീപ്കുമാർ, സ്കൂൾ ചെയർമാൻ റാഷിദ് എന്നിവർ സംസാരിച്ചു. Ems School കേരളപ്പിറവിയോടനുബന്ധിച്ച് പെരുമണ്ണ ഇ.എം.എസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചരിത്ര സാംസ്കാരിക പ്രദർശനം
Next Story