Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2018 5:02 AM GMT Updated On
date_range 2018-11-02T10:32:58+05:30താമരശ്ശേരി-വയനാട് ചുരം നിരീക്ഷണത്തിന് ഇനി മുതൽ സി.സി.ടി.വി കാമറകളും
text_fieldsഈങ്ങാപ്പുഴ: വയനാട് ചുരം പൊലീസ് ഔട്ട് പോസ്റ്റിലും ചുരത്തിൽ വിവിധ ഭാഗങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. കാമറകളുടെ ഉദ്ഘാടനം താമരശ്ശേരി ഡിവൈ.എസ്.പി ബിജുരാജ് നിർവഹിച്ചു. ചുരം സംരക്ഷണ സമിതിയുടെ നിരന്തരമായ ഇടപെടലിെൻറ ഭാഗമായി ചുരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇതിന് പരിഹാരമായത്. വൈത്തിരി വില്ലേജ് റിസോർട്ട് എം.ഡി എൻ.കെ. മുഹമ്മദിെൻറ സഹകരണത്തോടെയാണ് സംവിധാനം നടപ്പിലാക്കുന്നത്. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, അധ്യക്ഷത വഹിച്ചു. എൻ.കെ. മുഹമ്മദ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് സൂപ്പർ അഹമ്മദ് കുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒതയോത്ത് അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുത്തു അബ്ദുൽ സലാം, ഷാഫി വളഞ്ഞ പാറ, ലോറി ഓണേഴ്സ് ജില്ല പ്രസിഡൻറ് ഹംസ, സെക്രട്ടറി എൻ.കെ.സി. ബഷീർ, സിറാജ് വൈത്തിരി, ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി, ട്രഷറർ വി.കെ. താജുദ്ദീൻ, താമരശ്ശേരി ട്രാഫിക് എസ്.ഐ രാജു, എ.എസ്.ഐ വിജയൻ, ചുരം സംരക്ഷണ സമിതിയുടെ നാൽപതോളം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ െപാലീസ് ഔട്ട് പോസ്റ്റിലേക്കാവശ്യമായ കസേര, എൽ.ഇ.ഡി ലൈറ്റ് എന്നിവ ലോറി ഓണേഴ്സ് സംഭാവന നൽകി. സമിതി ജന.സെക്രട്ടറി പി.കെ. സുകുമാരൻ സ്വാഗതവും സെക്രട്ടറി ഷൗക്കത്ത് എലിക്കാട് നന്ദിയും പറഞ്ഞു.
Next Story