Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2018 5:04 AM GMT Updated On
date_range 2018-11-01T10:34:58+05:30വെള്ളറക്കാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തീരുന്നില്ല
text_fieldsനന്തിബസാർ: നിത്യവും നൂറുക്കണക്കിനാളുകൾ യാത്രക്കായി ഉപയോഗിക്കുന്ന തിക്കോടിക്കും, െകായിലാണ്ടിക്കുമിടയിലെ വെള്ളറക്കാട് റെയിൽവേ സ്റ്റേഷനിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കണമെന്ന് മൂടാടി സ്നേഹഗ്രാമം െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉയരം കുറഞ്ഞ പ്ലാറ്റ്ഫോമിൽനിന്ന് സ്ത്രീകൾക്കും പ്രായമായവർക്കും അംഗപരിമിതർക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ട്. ഇറങ്ങുമ്പോൾ നിരവധിപേർക്ക് വീണ് പരിക്കേൽക്കാറുമുണ്ട്. പലതവണ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായിെല്ലന്ന് സെക്രട്ടറി ചെറുവത്തു ശശി പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.പി. രാഘവൻ, ചെറുവത്തു ശശി, കെ. രാധാകൃഷ്ണൻ, പി.വി. ഗംഗാധരൻ, കെ.കെ. ചന്ദ്രൻ, കെ.എം. ചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.
Next Story