Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2018 5:02 AM GMT Updated On
date_range 31 Oct 2018 5:02 AM GMTഡി.വൈ.എഫ്.ഐ മലയോര യുവജന സംഗമം
text_fieldsbookmark_border
ഇൗങ്ങാപ്പുഴ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര യുവജന സംഗമം സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാറിനെ വലിച്ചിടാന്‍ വന്നാല്‍ കൊടിയുടെ നിറം നോക്കാതെ കേരളജനത ഒറ്റകെട്ടായി ഈ സർക്കാറിനെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ പ്രതിഷേധങ്ങളെ ആരും അടിച്ചമര്ത്തിയിട്ടില്ലെന്നും വിശ്വാസികളുടെ സമരത്തെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീലക്ഷ്യത്തോടെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള സമരമാക്കിമാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. ഇത് കേരളത്തിെൻറ നവോത്ഥാനമൂല്യങ്ങളോടുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. നിഖില്‍, ട്രഷറര്‍ എല്‍.ജി. ലിജീഷ്, പി. ഷിജിത്ത്, ടി.കെ. സുമേഷ്, പി.കെ. അജീഷ്, ടി. മെഹറൂഫ്, വി. ലിജു, പി.വി. അമൃത, എം.ഇ. ജലീല്‍, കെ.എ. സാലിഹ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story