Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2018 5:02 AM GMT Updated On
date_range 2018-10-30T10:32:59+05:30വിടവാങ്ങിയത് തലമുറകളുടെ ഗുരുനാഥൻ
text_fieldsകക്കട്ടിൽ: കഴിഞ്ഞ ദിവസം നിര്യാതനായ പാതിരിപ്പറ്റയിലെ സി.കെ. കുഞ്ഞമ്മദ് മൗലവി തലമുറകളുടെ ഗുരുനാഥൻ. പ്രദേശത്തെ ഒട്ടേറെ തലമുറകൾക്ക് മതവിദ്യാഭ്യാസത്തിെൻറ ആദ്യ പാഠങ്ങൾ പകർന്ന പണ്ഡിതനാണ് സി.കെ. ജന്മനാടായ വിലാതപുരത്തിെൻറ പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചെറുപ്പകാലത്തുതന്നെ വാണിമേൽ ജുമുഅത്ത് പള്ളിയിൽ ദർസ്പഠനം ആരംഭിച്ച അദ്ദേഹം ജീവിതത്തിെൻറ അധിക കാലവും െചലവഴിച്ചത് വാണിമേലായിരുന്നു. ദാറുൽഹുദ മദ്റയിൽ അധ്യാപകനായായിരുന്നു ഔദ്യോഗിക ജീവിതത്തിെൻറ തുടക്കം. പിന്നീട് അവിടെ പ്രധാനാധ്യാപകനായി. ദീർഘകാലം മീത്തൽവയൽ മഹല്ല് ഖാദിയായി സേവനമനുഷ്ടിച്ച മൗലവിയുടെ ആകസ്മിക വേർപാട് പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തി. വാണിമേൽ, നാദാപുരം പ്രദേശങ്ങളിൽ ഒട്ടേറെ പേർക്ക് മത വിദ്യാഭ്യാസം നൽകിയ സി.കെ. മതേതരത്വ സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന മദ്റസ അധ്യാപകനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സി.കെയുടെ വീട്ടിൽ സമൂഹത്തിെൻറ നാനാതുറകളിൽപ്പെട്ടവർ അനുശോചനമറിയിക്കാനെത്തി. ദീർഘകാലത്തെ മഹല്ല് ഖാദി സേവനം സൗജന്യമായി സ്വന്തം മഹല്ലിൽ നടത്തിയ മൗലവി വാണിമേൽ ദാറുൽ ഹുദാ അറബിക് കോളജിെൻറ പ്രിൻസിപ്പൽ എന്ന നിലയിൽ പ്രവർത്തിച്ച് സ്ഥാപനത്തെ വളർത്തി വലുതാക്കുകയും, നാദാപുരം മേഖലയിൽ നിരവധി അറബിക് അധ്യാപകരെ വാർത്തെടുക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സുന്നി-മുജാഹിദ് തർക്കങ്ങൾക്കിടയിലും ഐക്യത്തിെൻറ സന്ദേശവാഹകനായി എന്നും മൗലവി മഹല്ല് പ്രസിഡൻറ്, ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മീത്തൽവയലിൽ ചേർന്ന അനുശോചന യോഗം വി. വിജിലേഷ്, ടി. അബ്ബാസ് ദാരിമി റഈസ്, വി. അഷ്റഫ് ഫൈസി, ഡോ. പി.പി. അബ്ദുൽ അസീസ്, എം.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Next Story