Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2018 5:03 AM GMT Updated On
date_range 29 Oct 2018 5:03 AM GMT'ഒരുനാൾ ഒരുകോടി പ്രഖ്യാപനം' 30ന്
text_fieldsbookmark_border
നന്തിബസാർ: പയ്യോളി ഹൈസ്കൂളിെൻറ നവീകരണ പ്രവർത്തനങ്ങൾക്കായി തുക സമാഹരിക്കുന്ന 'ഒരുനാൾ ഒരുകോടി' പദ്ധതി പൂർത്തിയാവുന്നു. പൂർവവിദ്യാർഥികൾ, അധ്യാപകർ, പ്രവാസികൾ, പി.ടി.എ, ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് വിഭവ സമാഹരണത്തിനു നേതൃത്വം നൽകിയത്. 1,18,50,000 രൂപയാണ് സമാഹരിച്ചത്. 30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രഖ്യാപനം നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പൂർവവിദ്യാർഥിയായ വന്മുഖത്തെ കുഞ്ഞാലിൽ അലിഹസ്സൻ സ്പോൺസർ ചെയ്ത 29 ലക്ഷം രൂപയുടെ സയൻസ് ലാബ് കെട്ടിടത്തിെൻറ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പാറശ്ശേരി നിർവഹിക്കും. സി. ഹനീഫ, കെ.എൻ. ബിനോയ്കുമാർ, രമ ചെറുകുറ്റി, മുനിസിപ്പൽ ചെയർപേഴ്സൻ വി.ടി. ഉഷ, കെ.പി. ഗിരീഷ്കുമാർ, ഇ. സൂരജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്നത്തെ പരിപാടി നന്മണ്ട ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് യൂനിറ്റ് കുടുംബസംഗമം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story