Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎഴുത്തുകൂട്ടം സാഹിത്യ...

എഴുത്തുകൂട്ടം സാഹിത്യ ശിൽപശാല

text_fields
bookmark_border
എഴുത്തുകൂട്ടം സാഹിത്യ ശിൽപശാല
cancel
പേരാമ്പ്ര: ജില്ല ലൈബ്രറി കൗൺസിലി​െൻറ സഹകരണത്തോടെ വെള്ളിയൂർ ജനകീയ വായനശാല സംഘടിപ്പിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കഥ, കവിത, ചിത്രം എന്നീ വിഭാഗങ്ങളിലാണ് ശിൽപശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് എടവന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജൻ നരയംകുളം, ജമാൽ അള്ളിയോറ, സുനിൽ ചായം എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് ഡയറക്ടർ വി.എം. അഷ്റഫ്, കെ. അബ്ദുൽ ഹമീദ്, വായനശാല സെക്രട്ടറി വി.എം. രാജീവൻ, എം.കെ. ഫൈസൽ, എം. ഘനശ്യാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story