Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2018 5:06 AM GMT Updated On
date_range 28 Oct 2018 5:06 AM GMTഅംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് ഉമ്മത്തൂർ പതിനഞ്ചാം വാർഡിൽ സ്വകാര്യവ്യക്തി സൗജന്യമായി ഭൂമി നൽകി നിർമിച്ച 144ാം നമ്പർ അംഗൻവാടി കെട്ടിടം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ് അധ്യക്ഷത വഹിച്ചു. ഉമ്മത്തൂർ പുത്തൻപീടികയിൽ നബീസു സൗജന്യമായി നൽകിയ മൂന്നു സെൻറ് ഭൂമിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. സ്ഥലം ഉടമയെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. ലിസ ആദരിച്ചു. എ. ആമിന, ആത്തിക്ക മുഹമ്മദ്, ദിലീപ്, ഇ. മഹമൂദ്, സി.കെ. ജമീല, കെ.പി. കുമാരൻ, വി.പി. മിനി, നിഷ, കെ. മൂസ, പി.ടി. രാജൻ, ടി.കെ. മനോജ്, കെ.എം. ഹംസ, ടി. അലി, മഹമൂദ് പുന്നക്കൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story