Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:04 AM GMT Updated On
date_range 2018-10-27T10:34:00+05:30കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക
text_fieldsപടം: KPBA 42 എൻ.സി.പി ചങ്ങരോത്ത് മണ്ഡലം കൺവെന്ഷന് ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു പേരാമ്പ്ര: പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ ഒട്ടനവധി ജനങ്ങള്‍ക്ക് ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കേരള പുനഃസൃഷ്ടിക്കായി ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണന മനോഭാവം പുലർത്തുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങള്‍ സഹായഹസ്തങ്ങള്‍ നീട്ടിയപ്പോള്‍ വിലക്കുന്ന സമീപനം സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരോത്ത് മണ്ഡലം കൺവെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി.സി. അബുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ, കിഴക്കയില്‍ ബാലൻ, ഇ. കുഞ്ഞിക്കണ്ണൻ, കെ.കെ. കുഞ്ഞിക്കണാരൻ, എൻ. വേലു, ആവള ശ്രീനിവാസൻ, എന്‍. കുഞ്ഞികൃഷ്ണന് നമ്പ്യാർ, ശ്രീനി മനത്താനത്ത്, സഫ മജീദ്, എം.വി. കുഞ്ഞിരാമൻ, സി.കെ. നാരായണൻ, ബാലന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story