Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിഷത്ത് പേരാമ്പ്ര...

പരിഷത്ത് പേരാമ്പ്ര മേഖല ജാഥക്ക് തുടക്കം

text_fields
bookmark_border
പരിഷത്ത് പേരാമ്പ്ര മേഖല ജാഥക്ക് തുടക്കം
cancel
പേരാമ്പ്ര: 'സുസ്ഥിര വികസനം സുരക്ഷിത കേരളം' എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന ജനകീയ കാമ്പയി​െൻറ ഭാഗമായി പേരാമ്പ്ര മേഖല പദയാത്രക്ക് തുടക്കമായി. ചക്കിട്ടപാറയില്‍ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡൻറ് പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കുമ്പോള്‍ സുസ്ഥിരത, തുല്യത, പങ്കാളിത്തം, സുതാര്യത, സാമൂഹികനീതി തുടങ്ങിയവയെല്ലാം മുഖമുദ്രയാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. ലീഡര്‍ പി.എം. ഗീത, പി.കെ. സതീഷ്, എം. മുരളി, ടി. സുരേഷ്, ശ്രീധരന്‍ പെരുവണ്ണാമൂഴി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story