Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:02 AM GMT Updated On
date_range 2018-10-27T10:32:23+05:30താലൂക്ക്തല ഫുട്ബാള്‍ മത്സരം നടത്തുന്നു
text_fieldsപേരാമ്പ്ര: യുവജനങ്ങളില്‍ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തില്‍ യുവജനങ്ങളെ കായിക മത്സരങ്ങള്‍ക്ക് വഴിതിരിച്ചു വിട്ട് ഇത്തരം ദുഷ്പ്രവണതകളില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന് ലഹരി വർജന മിഷന് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര എക്സൈസ് കൊയിലാണ്ടി താലൂക്ക്തല ഫുട്ബാള്‍ മത്സരം നടത്തുന്നു. 28ന് ഉച്ചക്ക് രണ്ടു മുതല്‍ വാകയാട് ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന മത്സരത്തില്‍ ഗ്ലാരിയേറ്റര് സ്പോര്‍ട്സ് ക്ലബ് തിക്കോടി, ഷോബോയ്സ് സ്പോര്‍ട്സ് ക്ലബ് കല്ലോട്, ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍ മെമ്മോറിയല്‍ സ്പോര്‍ട്സ് ക്ലബ് പനങ്ങാട്, എ.ബി.സി സ്പോര്‍ട്സ് ക്ലബ് പൊയില്‍ക്കാവ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനതല സുഗന്ധവിള സെമിനാർ തുടങ്ങി പേരാമ്പ്ര: പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള കേന്ദ്രത്തില്‍ ദ്വിദിന സംസ്ഥാനതല സുഗന്ധവിള സെമിനാറും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചു. ഇ.കെ. വിജയന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു എം. പറശ്ശേരി അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ ഇരുപതോളം കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചു. പെരുവണ്ണാമൂഴി സുഗന്ധവിള ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി.കെ. ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. അടക്ക സുഗന്ധവിള വികസന ഡയറക്ടര്‍ ഡോ. ഹോമി ചെറിയാൻ, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. കാര്ത്തികേയൻ, കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാർ, ജില്ല കൃഷി ഓഫിസര്‍ പി.എസ്. ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ജയിംസ് എന്നിവര്‍ സംസാരിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. നിർമൽ ബാബു സ്വാഗതവും പ്രിന്‍സിപ്പൽ ഡോ. കണ്ടി അണ്ണന് നന്ദിയും പറഞ്ഞു. സെമിനാറില്‍ ഡോ. വി. കൃഷ്ണകുമാർ, ഡോ. പി.എസ്. ജോണ്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സെമിനാറും പ്രദര്‍ശനവും ശനിയാഴ്ച സമാപിക്കും.
Next Story