Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:02 AM GMT Updated On
date_range 27 Oct 2018 5:02 AM GMTമുടിയോടൊപ്പം ആർദ്ര മുറിച്ചുനൽകിയത് കാരുണ്യവും
text_fieldsbookmark_border
പേരാമ്പ്ര: ആറാം ക്ലാസുകാരിയായ ആർദ്രയുടെ കാൽമുട്ടിനു സമീപംവരെ എത്തുന്ന മുടി എല്ലാവരുടെയും കൗതുക കാഴ്ചയായിരുന്നു. അവൾ സ്നേഹിച്ചു വളർത്തിയ ആ കേശം ഇന്നവൾക്കന്യമാണ്. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തെൻറ മുടി മുറിച്ചെടുത്ത് കൊടുക്കുമ്പോൾ അവൾ സങ്കപ്പെട്ടില്ല. കാൻസർ വന്ന് മുടി നശിച്ചവർക്ക് വിഗ് നിർമിക്കാൻ സുരക്ഷ പാലിയേറ്റിവ് സെൻറർ കേശം സ്വീകരിക്കുന്നുണ്ടെന്ന് അമ്മ രജനി അറിയിച്ചപ്പോൾ വളരെ സന്തോഷത്തോടുകൂടി തെൻറ മുടി കൊടുക്കാമെന്ന് ഈ മിടുക്കി അറിയിക്കുകയായിരുന്നു. കോട്ടൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് സ്നേഹ കേശം ഏറ്റുവാങ്ങി. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. ഹമീദ്, എം.കെ. വിലാസിനി, മുൻപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ശ്രീധരൻ, പാലിയേറ്റിവ് വളൻറിയർമാരായ ടി. ഷാജു, കെ.കെ. മണി, ആർ. കെ. ഫിബിൻ, ചീനിക്കൽ സുരേഷ്, ടി. സരുൺ എന്നിവർ സംസാരിച്ചു. നരയംകുളം എ.യു.പി. സ്കൂൾ വിദ്യാർഥിയായ ആർദ്ര വടക്കേ പൂവലത്ത് ഗണേഷിെൻറ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story