Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:01 AM GMT Updated On
date_range 27 Oct 2018 5:01 AM GMTതൃക്കുറ്റിശ്ശേരി-വയൽപീടിക പാലം പുതുക്കിപ്പണിയുന്നു
text_fieldsbookmark_border
ബാലുശ്ശേരി: ഏറെക്കാലത്തെ മുറവിളിക്കുശേഷം തൃക്കുറ്റിശ്ശേരി വയൽപീടിക പാലം പുതുക്കിപ്പണിയുന്നു. കൂരാച്ചുണ്ട്- ബാലുശ്ശേരി റോഡിൽ തൃക്കുറ്റിശ്ശേരി വയൽപീടിക പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലം പുതുക്കിപ്പണിയാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നില്ല. റോഡ് തടയൽ അടക്കമുള്ള പ്രതിഷേധസമരങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിലും ബസ് ഗതാഗതം നിർത്തിവെച്ചുള്ള പ്രതിഷേധങ്ങൾ ബസ് ഉടമകളുെട നേതൃത്വത്തിലും നിരവധിതവണ നടന്നെങ്കിലും ഫലമുണ്ടായില്ല. പുരുഷൻ കടലുണ്ടി എം.എൽ.എ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ചാണ് പാലം ഇപ്പോൾ പുതുക്കിപ്പണിയാനുള്ള അനുവാദം കിട്ടിയത്. പൊതുമരാമത്ത് വകുപ്പ് 1.53 കോടി രൂപ ചെലവിട്ടാണ് പാലം പുതുക്കിപ്പണിയുന്നത്. 16.65 മീറ്റർ നീളവും 11 മീറ്റർ വീതിയിലും ഇരുഭാഗങ്ങളിലുമായി ഒരുമീറ്റർ വീതിയിൽ നടപ്പാതയും പുതിയ പാലത്തിനുണ്ടാകും. കൂരാച്ചുണ്ട്-ചക്കിട്ടപാറ, തൊട്ടിൽപാലം, ചെമ്പനോട് മലയോര മേഖലകളെ കോഴിക്കോടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന പ്രധാന റോഡാണിപ്പോൾ ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡ്. കൈവരികളും അടിഭാഗവും തകർന്ന പാലം താൽക്കാലികമായി സ്ഥാപിച്ച ഇരുമ്പ് തൂണുകളിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. പാലത്തിെൻറ നിർമാണോദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story