Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:01 AM GMT Updated On
date_range 2018-10-27T10:31:04+05:30നല്ലളം ഡീസൽ പ്ലാൻറിലെ ട്രാൻസ്ഫോർമർ കത്തിനശിച്ചു
text_fieldsഫറോക്ക്: നല്ലളം ഡീസൽ പ്ലാൻറിലെ ട്രാൻസ്ഫോർമർ പൂർണമായും കത്തിനശിച്ചു. ട്രാൻസ്ഫോർമറിലെ ഓയിലിനാണ് ആദ്യം തിപിടിച്ചത്. താമസിയാതെ ട്രാൻസ്ഫോർമറിലേക്കും വ്യാപിക്കുകയായിരുന്നു. മീഞ്ചന്തയിൽനിന്ന് ലീഡിങ് ഫയർമാൻ എ. പ്രദീപിെൻറ നേതൃത്വത്തിൽ ഒരു യൂനിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതേത്തുടർന്ന് ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി, ചെറുവണ്ണൂർ സെക്ഷനുകളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി കൂട് തകർത്തു; 200ൽപരം മുട്ടക്കാടകളെ കൊന്നു ഫറോക്ക്: പതിനഞ്ചിലധികം തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി 200ൽപരം മുട്ടക്കാടകളെ കൊന്നു. കോടമ്പുഴ മഠത്തിൽതാഴം കണ്ണംപറമ്പത്ത് കെ.എം. നിസാറിെൻറ ഭാര്യ സെൽമ വളർത്തുന്ന മുട്ടക്കാടകളെയാണ് നായ്ക്കൾ കൂട് തകർത്ത് വകവരുത്തിയത്. പടം: Farook2.jpg തെരുവുനായ്ക്കൾ കൂട് തകർത്ത് കൊന്ന മുട്ടക്കാടകൾ മൂന്നു വയസ്സുകാരെൻറ കാൽ ഗ്രില്ലിനുള്ളിൽ കുടുങ്ങി; അഗ്നിശമന സേന രക്ഷപ്പെടുത്തി ഫറോക്ക്: വീടിെൻറ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസ്സുകാരെൻറ കാൽ ഇരുമ്പിെൻറ ഗ്രില്ലിനുള്ളിൽ കുടുങ്ങി. വെസ്റ്റ് കണ്ണഞ്ചേരി തളിയകത്ത് വീട്ടിൽ സമീറിെൻറ മകൻ മുഹമ്മദ് റെയ്യാെൻറ കാലിെൻറ തുടയുടെ ഭാഗമാണ് കുടുങ്ങിക്കിടന്നത്. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്ന് മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ യൂനിറ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഗ്രിൽ മുറിച്ചെടുത്താണ് കുഞ്ഞിനെ രക്ഷിച്ചത്.
Next Story