Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2018 5:06 AM GMT Updated On
date_range 2018-10-26T10:36:00+05:30ശബരിമല പ്രക്ഷോഭകർ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു -സണ്ണി എം. കപിക്കാട്
text_fieldsഫോട്ടോ: mepa88 റെഡ്സ്റ്റാർ മേപ്പയൂർ സംഘടിപ്പിച്ച ശബരിമല: ആചാരം, വിശ്വാസം, സ്വാതന്ത്ര്യം എന്ന സംവാദത്തിൽ ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു മേപ്പയൂർ: രാജാവില്ലാതെ എന്ത് മന്ത്രി എന്ന് ധിക്കാരത്തോടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പന്തളം രാജകുടുംബം 19ാം നൂറ്റാണ്ടിെൻറ മൂല്യബോധത്തിലേക്ക് ജനതയെ തിരിച്ചുനടത്താൻ വ്യഗ്രതപ്പെടുന്നുവെന്നാണ് വെളിപ്പെടുന്നതെന്ന് ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട്. സ്വതന്ത്ര ഇന്ത്യയുടെ നിയമത്തിെൻറ ചട്ടക്കൂടിൽ പന്തളം രാജകുടുംബത്തിന് സവിശേഷാധികാരങ്ങളില്ല. വിശ്വാസത്തിെൻറ മറവിൽ നടക്കുന്ന അനീതിയെയാണ് സുപ്രീം കോടതിയുടെ ഭരണഘടനാ െബഞ്ചിെൻറ വിധി ചോദ്യം ചെയ്യുന്നത്. ശബരിമല സന്നിധാനത്തിൽ രക്തം വീഴ്ത്തി ക്ഷേത്രം അടച്ചുപൂട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവന്നിരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾ പരിഷ്കരിച്ചും വേണ്ടെന്നുവെച്ചുമാണ് ആധുനിക കേരളം രൂപപ്പെട്ടത്. അവർണർക്ക് ക്ഷേത്രപ്രവേശനവും മാറുമറക്കാനുള്ള അവകാശവും നിഷേധിച്ചത് ആചാരം അതിനനുവദിക്കുന്നില്ല എന്ന ന്യായം പറഞ്ഞാണ്. ജനാധിപത്യ ബോധമുള്ള ഒരു പൗരസമൂഹത്തിന് ഈ വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ വിമർശകരിലൊരാളാണെങ്കിലും ഇക്കാര്യത്തിൽ സർക്കാറിെൻറ നടപടികളെ പൂർണമായി പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമല ആചാരം, വിശ്വാസം സ്വാതന്ത്ര്യം എന്ന വിഷയത്തിൽ റെഡ്സ്റ്റാർ മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ച ജനാധിപത്യ സംവാദത്തിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. പി.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. പി. രജിേലഷ് മോഡറേറ്ററായി. സാംസ്കാരിക വിമർശകൻ രാജേന്ദ്രൻ എടത്തുംകര, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി രാജേഷ് നാദാപുരം, സ്മിത നെരവത്ത്, എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു.
Next Story