Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂരിൽ എൽ.ഐ.സി...

ബേപ്പൂരിൽ എൽ.ഐ.സി ഉപഗ്രഹ കാര്യാലയം തുടങ്ങി

text_fields
bookmark_border
ബേപ്പൂരിൽ എൽ.ഐ.സി ഉപഗ്രഹ കാര്യാലയം തുടങ്ങി
cancel
പടം : upagraha kariyala.jpg ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ബേപ്പൂരിൽ ആരംഭിച്ച ഉപഗ്രഹ കാര്യാലയം ഉദ്ഘാടനം ചെയ്ത് സൗത്ത് സോണൽ മാനേജർ ആർ. തമോധരൻ സംസാരിക്കുന്നു ബേപ്പൂർ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉപഗ്രഹ കാര്യാലയം ബേപ്പൂരിൽ ആരംഭിച്ചു. കോഴിക്കോട് ഡിവിഷ​െൻറ കീഴിലുള്ള രണ്ടാമത്തെ ഉപഗ്രഹ കാര്യാലയം ബേപ്പൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് ആരംഭിച്ചത്. കാര്യാലയത്തി​െൻറ ഉദ്ഘാടനം സൗത്ത് സോണൽ മാനേജർ ആർ. തമോധരൻ നിർവഹിച്ചു. പോളിസി പ്രവർത്തനത്തിൽ പ്രശസ്ത സേവനം നടത്തിയ എൻ. പുരുഷോത്തമൻ, മനോഹരൻ, കെ.വി. സുരേന്ദ്രൻ നായർ, എം.സി. സുബ്രഹ്മണ്യൻ, ബിന്ദു, ബബിത, സരിത, പ്രജിത, സൂര്യപ്രഭ, ശോഭന, പരമേശ്വരൻ നമ്പൂതിരി, എൻ. രമേശ്, കെ. രമേശ്, ടി. സുധാകരൻ, ഗ്ലാഡിസ്, ഹരികൃഷ്ണൻ എന്നിവരെ ആദരിച്ചു. കോഴിക്കോട് സീനിയർ ഡിവിഷനൽ മാനേജർ വി.എസ്. മധു അധ്യക്ഷനായി. മാർക്കറ്റിങ് മാനേജർ എസ്. പ്രേംകുമാർ, എൻ. ബിജുമോൻ, ബേപ്പൂർ സാറ്റലൈറ്റ് ഓഫിസ് മാനേജർ കെ.വി. രാധാകൃഷ്ണൻ, കൗൺസിലർ നെല്ലിക്കോട്ട് സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story