Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമ സമ്പർക്കം 2018...

ഗ്രാമ സമ്പർക്കം 2018 സമാപിച്ചു

text_fields
bookmark_border
ഗ്രാമ സമ്പർക്കം 2018 സമാപിച്ചു
cancel
നരിക്കുനി: പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും സംയുക്തമായി സമീപ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ . ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട 10 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. മറിവീട്ടിൽതാഴം, പുത്തലത്ത് പറമ്പ്്, പന്നൂർ, എളേറ്റിൽ വട്ടോളി, ആവിലോറ, വാവാട്, ആരാമ്പ്രം, മടവൂർമുക്ക്, കച്ചേരിമുക്ക്, നരിക്കുനി എന്നീ സ്ഥലങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രാദേശിക കൂട്ടായ്മ രൂപവത്കരണം, പാരൻറിങ് കൗൺസലിങ് ക്ലാസുകൾ, അക്കാദമിക ചർച്ചകൾ എന്നിവയാണ് ഈ രാത്രികാല കൂട്ടായ്മകളിൽ അരങ്ങേറിയത്. നരിക്കുനിയിൽ നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർമാരായ നജീബ് കാന്തപുരം, വി. ഷക്കീല, നരിക്കുനി പഞ്ചായത്ത് മെംബർമാരായ വി. ഇല്യാസ്, പി.ഐ. വാസുദേവൻ നമ്പൂതിരി, ഫസൽ പാലങ്ങാട്, ഡയറ്റ് െലക്ചറർ യു.കെ. അബ്്ദുന്നാസർ എന്നിവർ സംസാരിച്ചു. എ.വി. ജ്യോതി സ്വാഗതവും സ്കൂൾ ലീഡർ കാർത്തിക നന്ദിയും പറഞ്ഞു. ഡി.ലിറ്റ് നേടിയ യു.കെ. അബ്്ദുന്നാസർ, മികച്ച എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ടി. രതീഷ്, മികച്ച വളൻറിയർ സി.ആർ. ആദ്ര എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story