Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2018 5:03 AM GMT Updated On
date_range 25 Oct 2018 5:03 AM GMTബാഫഖി തങ്ങൾ സ്കോളർഷിപ് വിതരണം ചെയ്തു
text_fieldsbookmark_border
ഫറോക്ക്: സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എജുക്കേഷനൽ ട്രസ്റ്റ് പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർഥികൾക്ക് നൽകുന്ന പ്രതിമാസ സ്കോളർഷിപ് ബാഫഖി തങ്ങളുടെ പേരമകൻ ഡോ. ഷബാബ് അബ്ദുറഹ്മാൻ ബാഫഖി വിതരണം ചെയ്തു. മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 11 വിദ്യാർഥികളാണ് പ്രതിമാസം 500 രൂപ വീതം രണ്ടു വർഷേത്തക്ക് ലഭിക്കുന്ന സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനാധ്യാപിക വി. ജിജീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഉദീഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ കമ്മിറ്റി അംഗം പി. തൗഫീഖ്, പി. മൊയ്തീൻകുട്ടി, അധ്യാപകരായ പി.ടി. മുഹമ്മദ് മുസ്തഫ, കെ. ഫൈസൽ, വിദ്യാർഥി പ്രതിനിധികളായ അനന്തൻ ബാലാജി, ശ്രീലക്ഷ്മി, പി. നസ്റി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story