Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 5:03 AM GMT Updated On
date_range 24 Oct 2018 5:03 AM GMTശാന്തിനഗർ-പമ്പ്ഹൗസ് റോഡ് അവഗണനയിൽ -രണ്ട് പതിറ്റാണ്ടു മുമ്പ് നിർമിച്ച റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല
text_fieldsbookmark_border
വേളം: രണ്ടു പതിറ്റാണ്ടു മുമ്പ് നിർമിച്ച ശാന്തിനഗറിലെ പമ്പ് ഹൗസ് റോഡ് ഇനിയും നന്നാക്കിയില്ല. വടകര ഓഗ്മെേൻറഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് ലൈൻ കൊണ്ടുപോകാൻ വാട്ടർ അതോറിറ്റിയാണ് പമ്പ്ഹൗസ് മുതൽ ശുചീകരണ ശാലവരെ റോഡ് നിർമിച്ചത്. നിർമാണ ശേഷം അറ്റകുറ്റപ്പണിപോലും നടത്തിയിട്ടില്ല. പഞ്ചായത്ത് അധീനതയിലെ ശാന്തിനഗർ അങ്ങാടി മുതൽ വലകെട്ട് വരെ ഭാഗം നബാഡ് ഫണ്ടിൽ വീതികൂട്ടി പരിഷ്കരിച്ചപ്പോൾ അര കിലോമീറ്റർ ദൂരമുള്ള ചാലിൽമുക്ക് മുതൽ പമ്പ്ഹൗസ് വരെ ഇപ്പോഴും അവഗണനയിലാണ്. റോഡ് റിപ്പയറിന് വാട്ടർ അതോറിറ്റിക്ക് ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നുത്. മൂന്നുകൊല്ലം മുമ്പ് ഈ റോഡിലൂടെ പമ്പ് ഹൗസിലേക്ക് വൈദ്യുതി കേബിളിടുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് പാറക്കൽ അബ്ദുല്ല എം.എൽ.എ ഇടപെട്ട് റോഡ് നന്നാക്കുമെന്ന് അറിയിച്ചതിനാൽ സമരത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇതുവരെയും റോഡ് നന്നാക്കിയിട്ടില്ല. ശാന്തിനഗറിൽനിന്ന് കുറ്റ്യാടിക്ക് പമ്പ് ഹൗസ് റോഡ് വഴി എളുപ്പ മാർഗമുണ്ട്. ഈ റോഡിെൻറ തകർച്ച കാരണം ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും ഇവിടേക്ക് എത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story