Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 5:03 AM GMT Updated On
date_range 23 Oct 2018 5:03 AM GMTകെടാമ്പക്കാട് കോളനി നിവാസികൾക്ക് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സമിതി
text_fieldsbookmark_border
കൊയിലാണ്ടി: നഗരസഭ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ വയനാട്ടിലെ കെടാമ്പക്കാട് ആദിവാസി കോളനി സന്ദർശിച്ചു. നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ പി.എം. ബിജു, എസ്.കെ. വിനോദ്, ലാലിഷ, കെ. ലത, യൂത്ത് കോഒാഡിനേറ്റർ മിഥുൻ ദാസ്, ഇ. സുരേഷ്, ദിവ്യ, ബാബു കുളപ്പള്ളി തുടങ്ങിയവരായിരുന്നു യാത്രയിലുണ്ടായിരുന്നത്. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ, ബാഗുകൾ എന്നിവ കോളനി നിവാസികൾക്ക് നൽകി. വിദ്യാർഥികൾക്ക് പരിസ്ഥിതിയെ അറിയാൻ ട്രക്കിങ്ങും എൽ.സി.ഡി പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓസിസർമാരായ ബീരാൻകുട്ടി, ബാബു എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story