Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരുവൻതിരുത്തിയിൽ...

കരുവൻതിരുത്തിയിൽ പ്രൈമറി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം

text_fields
bookmark_border
കരുവൻതിരുത്തിയിൽ പ്രൈമറി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം
cancel
ഫറോക്ക്: ഫറോക്ക് നഗരസഭയിലെ തീരദേശ മേഖലയായ കരുവൻതിരുത്തിയിൽ പ്രൈമറി ഹെൽത്ത് സബ് സ​െൻററിനായി പുതിയ കെട്ടിടം വരുന്നു. മുൻ എം.എൽ.എ എളമരം കരീമി​െൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിച്ചു. ഭാവിയിൽ പി.എച്ച്.സിയായി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനംകൂടി മുന്നിൽകണ്ട് ഇരുനിലകളിലായി 319.91 ചതുരശ്ര വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ കെ. കമറുലൈല അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി ഓവർസിയർ ജേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ, കൗൺസിലർമാരായ കെ. അബ്ദുസ്സലാം കെ.ടി, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story