Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യത്യസ്​ത അനുഭവമായി...

വ്യത്യസ്​ത അനുഭവമായി കുട്ടികൾ കമ്പ്യൂട്ടറിൽ ഹരിശ്രീ കുറിച്ചു

text_fields
bookmark_border
വ്യത്യസ്​ത അനുഭവമായി കുട്ടികൾ കമ്പ്യൂട്ടറിൽ ഹരിശ്രീ കുറിച്ചു
cancel
നരിക്കുനി: നരിക്കുനി തെച്ചോട്ട് പള്ള്യാറക്കോട്ട ക്ഷേത്രകമ്മിറ്റിയും ജി.ടെക് കമ്പ്യൂട്ടർ എജുക്കേഷൻ നരിക്കുനി സ​െൻററും ക്ഷേത്രത്തിലെ എഴുത്തിനിരുത്ത് ചങ്ങിനുശേഷം കമ്പ്യൂട്ടറിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചു. ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ കൗണ്ടറിലായിരുന്നു പരിപാടി. എഴുത്തിനിരുത്തിയ എല്ലാ കുഞ്ഞുങ്ങളും കമ്പ്യൂട്ടറിലും ആദ്യക്ഷരം കുറിച്ചു. ക്ഷേത്രം തന്ത്രി ചോണാട്ടില്ലം വാസുദേവൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. വാഹനപൂജ, ആയുധപൂജ, പുസ്തകപൂജ എന്നിവ നടന്നു. ക്ഷേത്ര ഭാരവാഹികളായ കെ. ദാമോദരൻ നായർ, ടി. രാമൻകുട്ടി, ജി.ടെക്കിനു വേണ്ടി അർജുൻ വി.എ, അഭിന്യ, അനുപമ, നിമ്യ എന്നിവരും പരിപാടികൾക്ക്്് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story