Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2018 5:01 AM GMT Updated On
date_range 20 Oct 2018 5:01 AM GMTവീണുകിട്ടിയ പണം തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി
text_fieldsbookmark_border
വീണുകിട്ടിയ പണം തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി ഫറോക്ക്: റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ പണം തിരികെ ഏൽപിച്ച് വിദ്യാർഥികൾ മാതൃകയായി. കൊളത്തറ റഹിമാൻ ബസാറിലെ തൂവൽ ആംബുലൻസ് ഷെഡിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഉപേക്ഷിച്ചനിലയിൽ പണം ലഭിച്ചത്. റഹിമാൻ ബസാർ സ്വദേശികളായ നാലു സ്കൂൾ വിദ്യാർഥികൾക്ക് വീണുകിട്ടിയ 24,000 രൂപയാണ് തൂവൽ കൂട്ടായ്മ ഭാരവാഹികളെ ഏൽപിച്ചത്. മുല്ലവീട്ടിൽ ശംസുദ്ദീെൻറ മകൻ ഷാമിൽ ഹസ്സൻ (16), താഴത്തുവീട് നസീർ ഖാെൻറ മകൻ മുഹമ്മദ് നസീം (15), ചെമ്പയിൽ സലീമിെൻറ മകൻ ഇസ്ഹാഖ് (16), കിഴക്കെ ഇല്ലത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഷഫീഖ് (16) എന്നിവരാണ് റഹിമാൻ ബസാർ സ്വദേശി പാറത്തോണ്ടിയിൽ ലത്തീഫിെൻറ നഷ്ടപ്പെട്ട പണം തിരികെ ഏൽപിച്ചത്. വിദ്യാർഥികളെ നാട്ടുകാരും സന്നദ്ധസംഘടനകളും അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. പടം : FARO 30 വീണുകിട്ടിയ പണം തിരികെ നൽകി മാതൃകയായ വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story