Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാലൂക്കുതല സംഗമം

താലൂക്കുതല സംഗമം

text_fields
bookmark_border
താലൂക്കുതല സംഗമം
cancel
കൊടിയത്തൂർ: ലോക പാലിയേറ്റിവ് ദിനാചരണത്തി​െൻറ ഭാഗമായി കൊടിയത്തൂരിൽ കോഴിക്കോട് താലൂക്ക് തല സെമിനാർ, സന്ദേശ റാലി, പൊതുസമ്മേളനം എന്നിവ നടന്നു. പാലിയേറ്റിവ് ഭവനിൽനിന്ന് ആരംഭിച്ച റാലി കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ സമാപിച്ചു. പൊതുസമ്മേളനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.ടി ജോസ് അധ്യക്ഷത വഹിച്ചു. അബൂബക്കർ മുഖ്യാതിഥിയായി. കെ.പി. ചന്ദ്രൻ, ചേറ്റൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.എം. ബഷീർ സ്വാഗതവും പി.എം. അബ്ദുന്നാസർ നന്ദിയും പറഞ്ഞു. പാലിയേറ്റിവ് ഭവനിൽ നടന്ന പഠന ക്ലാസ് വാർഡ് മെംബർ സാബിറ തറമ്മൽ ഉദ്ഘാടനം ചെയ്തു. എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സബീൽ റഹിമാൻ, ഇ.കെ. ഷരീഫ്, മുഹമ്മദ് കക്കാട് എന്നിവർ സംസാരിച്ചു. കൊടിയത്തൂർ പാലിയേറ്റിവ് കെയറിന് ഖത്തർ കേരള ഫാർമസി ഫോറം നൽകുന്ന മരുന്നുകൾ വൈസ് ചെയർമാൻ നൗഫൽ കട്ടയാട്ട് എം. അബ്ദുറഹിമാനു നൽകി. മജീദ് കുവ്വപ്പാറ, നിസാർ കൊളായി, സി.ടി. ഷാജി, ഇ. ഷാനിൽ, കെ.പി. ഫൈസൽ, കെ. റിനീഷ്, അബ്ദുസ്സമദ് കണ്ണാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story