Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്രസര്‍ക്കാര്‍...

കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുന്നു -ടി.വി. ബാലന്‍

text_fields
bookmark_border
കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുന്നു -ടി.വി. ബാലന്‍
cancel
ഈങ്ങാപ്പുഴ: രാജ്യത്ത് കോര്‍പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുന്ന ഭരണകൂടമായി മോദി സര്‍ക്കാര്‍ മാറിക്കഴിഞ്ഞതായ ി സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍ പറഞ്ഞു. മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന കാല്‍നട പ്രചാരണ ജാഥയുടെ ഭാഗമായി സി.പി.ഐ കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥയുടെ സമാപന പൊതുയോഗം അടിവാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ബി റെജി അധ്യക്ഷതവഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.കെ സമദ് മുഖ്യപ്രഭാഷണം നടത്തി. ജാഥ ലീഡര്‍ ടി.എം. പൗലോസ്, പി.സി. തോമസ്, പി.ടി.സി. ഗഫൂര്‍, കെ. ദാമോദരന്‍, സോമന്‍ പീലാതോട്ടം, കെ. മനോജ് കുമാര്‍, വിജയന്‍ പുതുശ്ശേരി, എന്‍.കെ. കേശവന്‍, ജാഫര്‍ ഓമശ്ശേരി, എം.പി രാഗേഷ്, കെ. സണ്ണി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story