Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരി ചുരത്തിൽ...

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു
cancel
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിനു സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു നിന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോെടയാണ് സംഭവം. മണ്ണിടിഞ്ഞ് റോഡ് തകർന്ന സ്ഥലത്ത് വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു നിന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇവിടെ വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിലാണ് കടന്നുപോകുന്നത്. ബസി​െൻറ ബ്രേക്കിന് തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണം. യാത്രക്കാർക്ക് പരിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story