Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപജില്ല കായികമേള:...

ഉപജില്ല കായികമേള: ഉമ്പിച്ചി ഹാജി സ്കൂൾ പത്താമതും ജേതാക്കൾ

text_fields
bookmark_border
ഉപജില്ല കായികമേള: ഉമ്പിച്ചി ഹാജി സ്കൂൾ പത്താമതും ജേതാക്കൾ
cancel
ഫറോക്ക്: മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 250 പോയൻറ് നേടിയ ഉമ്പിച്ചിഹാജി സ്കൂൾ തുടർച്ചയായി 10ാം തവണയാണ് ഉപജില്ല ചാമ്പ്യന്മാരാകുന്നത്. രണ്ടാം സ്ഥാനക്കാരായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ 148 പോയൻറ് നേടി. ഉമ്പിച്ചി ഹാജി സ്കൂളിലെ എം. മുഹമ്മദ് നിയാസ്, പി. അനന്യ എന്നിവർ മൂന്ന് ഇനങ്ങളിലും ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യൻമാരായി. സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജേതാക്കൾക്കും പരിശീലകരായ കെ.എം. ബുഷറ, പി.ടി. അബ്ദുൽ അസീസ്, എം.വി. സാജിദ് റഹ്മാൻ എന്നിവർക്കും സ്വീകരണം നൽകി. പി.ടി.എ. പ്രസിഡൻറ് കാട്ടീരി അഷ്റഫ് ഉപഹാരം നൽകി. പ്രിൻസിപ്പൽ എം.വി. സെയ്ത് ഹിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഒ. ജയശ്രീ, ഉപപ്രധാനാധ്യാപകൻ ടി.പി. ഹുസൈൻകോയ, കെ.എം. സീന, കെ. അഹമ്മദ് നിസാർ, നസീബ, കെ. ദിൽന, പി.വി. സബിത, പി. മുഹമ്മദ് ജാസിർ, ഉമ്മർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി.ടി. ശരത് കുമാർ സ്വാഗതവും ജനറൽ കൺവീനർ വി. സൈതലവി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story