Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്പനികൾക്കുള്ള...

കമ്പനികൾക്കുള്ള ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്രം റദ്ദാക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
കമ്പനികൾക്കുള്ള ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്രം റദ്ദാക്കണം -വെൽഫെയർ പാർട്ടി
cancel
പയ്യോളി: പെട്രോളിയം കമ്പനികൾക്ക് നൽകിയ ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്രസർക്കാർ റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഗമം ആവശ്യപ്പെട്ടു. പയ്യോളി മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ബീച്ച് റോഡ് പരിസരത്ത് നടന്ന പരിപാടി ജില്ല കമ്മിറ്റിയംഗം എം.എം. മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ. ഹസ്സൻകുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട്, പി.കെ. അബ്ദുല്ല, നിസാർ കീത്താന എന്നിവർ സംസാരിച്ചു. ടി.എ. ജുനൈദ് സ്വാഗതവും ആയിഷ പുതുക്കൂൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story