സായാഹ്ന ധർണ നടത്തി

05:03 AM
12/10/2018
കുന്ദമംഗലം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അഴിമതിക്കും ജനദ്രോഹ നടപടിക്കുമെതിരെ കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. പി. മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. യു.സി. രാമൻ, കെ.സി. അബു, കെ.എ. ഖാദർ, സി. മാധവദാസ്, കെ. മൂസ മൗലവി, എം.പി. കേളുക്കുട്ടി, ചോലക്കൽ രാജേന്ദ്രൻ, എൻ.പി. ഹംസ, വിനോദ് പടനിലം, എം. ബാബുമോൻ, ഇ.എം. ജയപ്രകാശ്, ടി.കെ. സുധാകരൻ, കെ.സി. ഇസ്മാലുട്ടി, എൻ.എം. ഹുസൈൻ, അഹമ്മദ്‌കുട്ടി അരയങ്കോട്, എൻ.പി. അഹമ്മദ്, പി.എ. നസീം എന്നിവർ സംസാരിച്ചു. കൺവീനർ ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.
Loading...
COMMENTS