കായികപ്രതിഭകളെ അനുമോദിച്ചു

05:03 AM
12/10/2018
കുന്ദമംഗലം: ഉപജില്ല കായികമേളയിൽ ഓവറോൾ ജേതാക്കളായ ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികപ്രതിഭകളെ സ്കൂൾ പി.ടി.എ അനുമോദിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.ടി. കുഞ്ഞോയി അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി രജിസ്ട്രാർ ലെഫ്. കേണൽ കെ. പങ്കജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ കായികാധ്യാപകൻ വി.പി. ഹരിദാസനെയും കോച്ച് കെ.പി. സന്തോഷിനെയും ആദരിച്ചു. എം.കെ. ജയൻ, പി.കെ. സുരേഷ് ബാബു, ലീന തോമസ്, പി.ആർ. വിനേഷ്, പി.യു. മോളി എന്നിവർ സംസാരിച്ചു.
Loading...
COMMENTS