Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2018 5:01 AM GMT Updated On
date_range 2018-10-12T10:31:55+05:30ചേളന്നൂരിൽ സ്വർണക്കട ഉൾപ്പെടെ മൂന്ന് കടകളിൽ മോഷണം ആറേമുക്കാൽ പവനും പണവും മോഷണം പോയി
text_fieldsചേളന്നൂർ: എട്ടേനാലിൽ സ്വർണക്കട ഉൾപ്പെടെ മൂന്ന് കടകളിൽ നടന്ന മോഷണത്തിൽ ആറേമുക്കാൽ പവൻ സ്വർണവും വെള്ളി ആഭരണങ്ങളും പണവും മോഷണം പോയി. അല്ലുഗോൾഡ് വർക്ക്സ്, പി.എം. ഇലക്ട്രിക്കൽസ്, പൊന്നൂസ് ബേക്കറി തുടങ്ങിയ മൂന്ന് കടകളിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി ഉടമസ്ഥർ അറിയുന്നത്. അല്ലുഗോൾഡിെൻറ മുൻവശത്തെ ഗ്ലാസിെൻറ വാതിൽ പൊട്ടിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ആറേമുക്കാൽ പവൻ ആഭരണവും പാദസരങ്ങൾ, മോതിരം ഉൾപ്പെടെ 600 ഗ്രാം വെള്ളിയാഭരണം, 5000 രൂപ തുടങ്ങിയവയാണ് ഇവിടെ നിന്നും അപഹരിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും വലിച്ചു വാരിയിട്ട നിലയിലാണ്. മേശയുടെ പൂട്ട് പൊളിച്ചാണ് പണം എടുത്തത്. സമീപത്തെ പി.എം. ഇലക്ട്രിക്കൽസിെൻറ മുൻ ഭാഗത്തെ രണ്ട് സി.സി.ടി.വി ക്യാമറ തകർത്താണ് മോഷ്ടാവ് കടയിൽ കയറുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 16,600 രൂപയും കാമറയുടെ സർവറും ഇൻവേർട്ടറും ഇവിടെ നിന്നും മോഷണം പോയി. സമീപത്തെ പൊന്നൂസ് ബേക്കറിയിൽ കയറിയ കള്ളൻ മോഷണശ്രമം നടത്തിയെങ്കിലും ഇവിടെ നിന്നും ഒന്നും കിട്ടിയിട്ടില്ല. പലഹാരങ്ങൾ സൂക്ഷിച്ച കുപ്പികൾ പൊട്ടിച്ചിട്ടുണ്ട്. കാക്കൂർ എസ്.ഐ കെ.കെ. ആഗേഷിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Next Story