Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ള...

കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണം: സാഫി കോളജി​െൻറ പഠന റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണം: സാഫി കോളജി​െൻറ പഠന റിപ്പോർട്ട് സമർപ്പിച്ചു
cancel
വാഴയൂർ: പ്രളയാനന്തരം കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണം സംബന്ധിച്ച് വാഴയൂർ പഞ്ചായത്തിൽ നടത്തിയ പഠനറിപ്പോർട്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചു. സാഫി കോളജ് എൻ.എസ്.എസ് യൂനിറ്റും മൈക്രോബയോളജി പഠനവിഭാഗവും സംയുക്തമായാണ് പഠനം നടത്തിയത്. പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ, പൊതുകിണറുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുമായി നൂറോളം കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് കോളജിലെ മൈക്രോബയോളജി ലാബിൽ പരിശോധനക്ക് വിധേയമാക്കി. റിപ്പോർട്ട് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.പി. നസീമയും മൈക്രോബയോളജി വിഭാഗം മേധാവി ഫറ ബറാമിയും ചേർന്ന് വാഴയൂർ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. നിഖിലക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ. പി.വി. ബഷീർ അഹമ്മദി​െൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാഴയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ. കൃഷ്ണദാസ്, സൂരജ് എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം ടെക്നിക്കൽ കോഒാഡിനേറ്റർ ഡോ. ശബാന മോൾ സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി കെ. മുഹമ്മദ് ഫവാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story