Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2018 5:01 AM GMT Updated On
date_range 11 Oct 2018 5:01 AM GMTവേളത്ത് എല്ലാ അംഗൻവാടികൾക്കും വൈദ്യുതി കണക്ഷൻ ലഭിച്ചു
text_fieldsbookmark_border
വേളം: ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗൻവാടികൾക്കും പഞ്ചായത്ത് ഫണ്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. 29 അംഗൻവാടികളിൽ സ്വന്തം കെട്ടിടമുള്ള 24 അംഗൻവാടികളിലാണ് ആറുലക്ഷം രൂപ ചെലവിൽ വൈദ്യുതി എത്തിച്ചത്. പഞ്ചായത്തിൽ വർഷങ്ങൾക്കു മുേമ്പ വയറിങ് പൂർത്തീകരിച്ച അംഗൻവാടികൾക്ക് വൈദ്യുതി ലഭിക്കാത്തത് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വയറിങ്ങിലുണ്ടായ ചില സാേങ്കതിക പ്രശ്നങ്ങളായിരുന്നു കാരണം. പൂളക്കൂൽ അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല സ്വിച്ച്ഒാൺ നിർവഹിച്ചു. ചെയർപേഴ്സൻ എം. ഷിജിന അധ്യക്ഷത വഹിച്ചു. വാർഡ് െമംബർ ഒ.പി. രാഘവൻ, കെ.കെ. അന്ത്രു മാസ്റ്റർ, ഗോപാലൻ മോയ്യോട്ടുമ്മൽ, മടത്തിൽ ശ്രീധരൻ, ടീച്ചർ ഗീത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story