Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2018 5:01 AM GMT Updated On
date_range 11 Oct 2018 5:01 AM GMTശബരിമല കർമസമിതി മുക്കം സംസ്ഥാനപാത ഉപരോധിച്ചു
text_fieldsbookmark_border
മുക്കം: കേരള സർക്കാറിെൻറ ഹിന്ദു വിരുദ്ധ നിലപാടിൽനിന്നും ശബരിമലയെ രക്ഷിക്കുക, ആചാരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മുക്കം സംസ്ഥാനപാത ഉപരോധിച്ചു. ജില്ലയിൽ 11 കേന്ദ്രങ്ങളിൽ നടന്ന സമരത്തിെൻറ ഭാഗമായാണ് മുക്കത്തും റോഡ് ഉപരോധിച്ചത്. ഹിന്ദു ഐക്യവേദി, ഭാരതീയ വിചാരകേന്ദ്രം, ക്ഷേത്ര സംരക്ഷണ സമിതി, ബാലഗോകുലം, ബി.എം.എസ്, മഹിള മോർച്ച തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് സമരം നടന്നത്. മുക്കം പോസ്റ്റ്ഒാഫിസ് ജങ്ഷനിൽനിന്ന് നിരവധി പ്രകടനമായെത്തി അഭിലാഷ് ജങ്ഷനിൽ റോഡ് ഒരു മണിക്കൂറോളം ഉപരോധിക്കുകയായിരുന്നു. സമരം ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി അംഗം നീലേശ്വരം ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമരത്തിന് അരവിന്ദൻ തുമ്പോണ, സി.സി. രവി, ശശി പന്തീരടി , സി.കെ. വിജയൻ, സി.ടി. ജയപ്രകാശ്, ബാലകൃഷ്ണൻ വെണ്ണക്കോട്, പി.പ്രേമൻ, പുഷ്പ, ലീല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story