Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2018 5:03 AM GMT Updated On
date_range 2018-10-10T10:33:28+05:30അനധികൃത ക്വാറികള്‍ക്കും ദുരിതബാധിതരോടുള്ള അവഗണനക്കുമെതിരെ താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച്
text_fieldsതാമരശ്ശേരി: അനധികൃത ക്വാറികള്‍ക്കും ദുരിതബാധിതരോടുള്ള അവഗണനക്കുമെതിരെ കട്ടിപ്പാറ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തിലെ അമ്പായത്തോട് ഭാഗങ്ങളില്‍ അധികൃതരുടെ ഒത്താശയോടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനന കേന്ദ്രങ്ങളില്‍ വന്‍ സ്‌ഫോടക വസ്തുക്കള്‍ അനിയന്ത്രിതമായാണ് ഉപയോഗിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാതെ റവന്യൂ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെ ദുരിതബാധിതരോട് സര്‍ക്കാറും പ്രാദേശിക ഭരണകൂടവും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സഹായങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, ഒ.കെ.എം. കുഞ്ഞി, അനില്‍ജോര്‍ജ്, മുഹമ്മദ് മോയത്ത്, കെ.കെ ഹംസ ഹാജി, ബാബു, സലീം പുല്ലടി, ഹാഫിസ് റഹ്മാന്‍ എന്നിവർ സംസാരിച്ചു. മാര്‍ച്ചിന് പ്രേംജി ജെയിംസ്, അഷ്‌റഫ് പൂലോട്, ബിജു കണ്ണന്തറ, ഹാരിസ് അമ്പായത്തോട്, ബാലന്‍ അമ്പായത്തോട്, ഗിരീഷ് മാവുള്ളപൊയില്‍, ബീന ജോര്‍ജ്, റംല കുഞ്ഞി, ഷാഹിം ഹാജി, കുഞ്ഞാലി ചമല്‍, ബെന്നി ജോസഫ്, അഗസ്റ്റ്യന്‍, ഷാഫി സക്കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story