Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ള പദ്ധതിക്ക്...

കുടിവെള്ള പദ്ധതിക്ക് സമീപം കക്കൂസ്മാലിന്യം തള്ളി

text_fields
bookmark_border
കുടിവെള്ള പദ്ധതിക്ക് സമീപം കക്കൂസ്മാലിന്യം തള്ളി
cancel
കൊടുവള്ളി: നഗരസഭയിലെ വാവാട് സ​െൻററിൽ . ചൊവ്വാഴ്ച പുലർച്ച പൂനൂർ പുഴയോരത്താണ് സംഭവം. ഒഴുക്കി, മൂഴിക്കുന്ന് പട്ടികജാതി കോളനികളിലേക്കും, കെട്ടി​െൻറ കായിൽ, പുരക്കെട്ടിൽ ഭാഗത്തേക്കുമുള്ള കുടിവെള്ള പദ്ധതിക്ക് സമീപമാണ് മാലിന്യം തള്ളിയത്. രാവിലെ അസഹ്യ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. മാലിന്യം സമീപത്തെ തോട് വഴി പുനൂർ പുഴയിലേക്ക് ഒലിച്ചെത്തിയ നിലയിലാണ്. പ്രദേശത്ത് പകർച്ചവ്യാധികളടക്കം പിടിപെടുമോ എന്നുള്ള ആശങ്കയിലാണ് ജനങ്ങൾ. കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസിലും നഗരസഭയിലും ആരോഗ്യ വകുപ്പിലും പരാതി നൽകി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ശുചീകരണങ്ങൾ നടത്തുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story