Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2018 5:04 AM GMT Updated On
date_range 9 Oct 2018 5:04 AM GMTഎൻ.എച്ച് ഓഫിസിനു മുന്നിൽ കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നാഷനൽ ഹൈവേ സബ്ഡിവിഷൻ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കൊടുവള്ളി ടൗണിലേതടക്കം ഓവുചാലുകൾ അറ്റകുറ്റപ്പണി നടത്തുക, വെണ്ണക്കാട് മുതൽ വാവാട് വരെയുള്ള ഓവുചാലുകളിലെ മാലിന്യം നീക്കുക, ഹൈവേ 766 ൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്നും ഇതിന് ഫണ്ടില്ലെങ്കിൽ നഗരസഭക്ക് അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിന് ചെയർപേഴ്സൻ ശരീഫ കണ്ണാടിപൊയിൽ, ഡെ. ചെയർപേഴ്സൻ എ.പി. മജീദ്, വി.സി. നൂർജഹാൻ, ഹാജിറ ബീവി, ടി.പി. നാസർ, കെ. ശിവദാസൻ, വെള്ളറ അബ്ദു, പി. കാദർ, കെ.എം. സുഷിനി, യു.വി. ഷാഹിദ്, പി. അബൂബക്കർ, പി.പി. മൊയ്തീൻകുട്ടി, വിമല ഹരിദാസൻ, കെ. പ്രീത, കെ.കെ. സഫീന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story