Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിലെ മൺകൂനയിൽ തട്ടി...

റോഡിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞ് പരിക്ക്; യുവാവ് ദുരിതത്തിൽ

text_fields
bookmark_border
റോഡിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞ് പരിക്ക്; യുവാവ് ദുരിതത്തിൽ
cancel
രാമനാട്ടുകര: റോഡ് വെട്ടിപ്പൊളിച്ചത് മൂടാതെയിട്ട മൺകൂനയിൽ ബൈക്ക് കയറി മറിഞ്ഞ് പരിക്കേറ്റ യുവാവ് ദുരിതത്തിൽ. ഫാറൂഖ് കോളജ് കൊറ്റമംഗലം റോഡിൽ എതിരെ വന്ന വാഹനത്തിന് വഴിനൽകുന്നതിനിടെയാണ് വടക്കേനി വീട്ടിൽ ഡി.കെ. സന്തോഷ് കുമാർ (45) ഓടിച്ചിരുന്ന ഇരുചക്രവാഹനം മൺതിട്ടയിൽ കയറി കുഴിയിലേക്ക് മറിഞ്ഞത്. ആഗസ്റ്റ് 27നായിരുന്നു അപകടം. വലതു കാലി​െൻറ മുട്ടിനു താഴെ മുറിവേൽക്കുകയും എല്ല് പൊട്ടുകയും ചെയ്തു. ഒരു ലക്ഷത്തോളം ചെലവഴിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ ചെയ്തു. ഇനി മൂന്നു മാസമെങ്കിലും വിശ്രമം വേണം. പ്രായമായ മാതാപിതാക്കളും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന ഇദ്ദേഹത്തി​െൻറ കുടുംബം പ്രയാസത്തിലാണ്. ആധാരമെഴുത്തുകാരനാണ് സന്തോഷ് കുമാർ. ചീക്കിലോട് കുടിവെള്ള പദ്ധതിക്കുവേണ്ടിയാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഫാറൂഖ് കോളജ്-ചുള്ളിപ്പറമ്പ് റോഡിൽ ഒട്ടേറെ സ്ഥലത്ത് കുടിവെള്ള പദ്ധതി അപകടക്കെണിയായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story