Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 5:01 AM GMT Updated On
date_range 8 Oct 2018 5:01 AM GMTസന്ധിരോഗ ശസ്ത്രക്രിയ ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
കോഴിക്കോട്: ഇന്ത്യൻ ആർത്രോസ്കോപിക് സൊസൈറ്റിയും (ഐ.എ.എസ്) ആർത്രോകോൺ ആർത്രോസ്കോപിക് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ഐ.എ.എസ് കോൺ 2018 സന്ധിരോഗ ശസ്ത്രക്രിയ ക്യാമ്പും അഖിലേന്ത്യ സന്ധിരോഗ സിമ്പോസിയവും സമാപിച്ചു. പ്രായമായവരിൽമാത്രം കണ്ടുവന്നിരുന്ന അസ്ഥിരോഗങ്ങൾ ഇന്ന് പ്രായം കുറഞ്ഞവരിലും കണ്ടുവരുന്നതായി ശിൽപശാല അഭിപ്രായപ്പെട്ടു. സമാപനചടങ്ങിൽ ഐ.എ.എസ് പ്രസിഡൻറ് പ്രഫ. പ്രദീക് ഗുപ്ത, ബ്രൂണോ ടോസിൻറ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യു.എസ്.എ മെഡിക്കൽ കോളജ് പ്രഫസർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. പ്രഫ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. അൻവർ സ്വാഗതവും ഡോ. സുബിൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story