Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 5:01 AM GMT Updated On
date_range 2018-10-08T10:31:24+05:30ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം വേണ്ടെന്ന് നാലാം വാർഡ് ഗ്രാമസഭയും
text_fieldsകൂട്ടാലിട: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനവും ക്രഷറും വേണ്ടെന്ന പ്രമേയം കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ 331 വോട്ടിെൻറ ഭൂരിപക്ഷത്തിൽ പാസാക്കി. ഖനന വിഷയം ചർച്ച ചെയ്യാൻ വാർഡിലെ വോട്ടർമാർ ഒപ്പിട്ടു നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭ വിളിച്ചുചേർത്തത്. ജൂലൈ 24ന് നടത്താൻ നിശ്ചയിച്ചിരുന്ന ഈ ഗ്രാമസഭ ക്വാറി മാഫിയ അലങ്കോലമാക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരെ മർദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഗ്രാമസഭ മാറ്റിവെച്ചു. നേരത്തേ രണ്ടാം വാർഡ് ഗ്രാമസഭയും ഊരുകൂട്ടവും കരിങ്കൽ ഖനനത്തിനെതിരായ പ്രമേയം പാസാക്കിയിരുന്നു. ഒന്ന്, 16, 17 വാർഡുകളിലെ വോട്ടർമാർ പ്രത്യേക ഗ്രാമസഭ വിളിക്കാൻ വോട്ടർമാരുടെ ഒപ്പ് ശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. നാലാം വാർഡ് ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് അധ്യക്ഷത വഹിച്ചു. എൻ.കെ. മധുസൂദനൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ്, വാർഡ് അംഗം എൻ. രമ്യ എന്നിവർ സംസാരിച്ചു. ഗ്രാമസഭയിൽ പ്രമേയം വിജയിച്ചതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ ആഹ്ലാദ പ്രകടനം നടത്തി. സുരേഷ് ചീനിക്കൽ, ലിനീഷ് നരയംകുളം, ജിമിനേഷ് കൂട്ടാലിട, പി.പി. പ്രദീപൻ, ദിലീഷ് കൂട്ടാലിട, സി. രാജൻ, ബിജു കൊളക്കണ്ടി എന്നിവർ നേതൃത്വം നൽകി.
Next Story