Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാക്കം-ചേകാടി റോഡിൽ...

പാക്കം-ചേകാടി റോഡിൽ കാട്ടാനശല്യം രൂക്ഷം

text_fields
bookmark_border
* കാട്ടാന ഒാടിച്ചതിനെ തുടർന്ന് പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളികൾ ചികിത്സയിൽ പുൽപള്ളി: പാക്കം-ചേകാടി റോഡിൽ കാട്ടാനശല്യം വർധിച്ചതോടെ ഈ വഴിയുള്ള യാത്ര സുരക്ഷിതമല്ലാതായി. റോഡി​െൻറ വശങ്ങളിലെ കാട് വെട്ടിമാറ്റുന്നതിനിടെ കാട്ടാന ഒാടിച്ചതിനെ തുടർന്ന് പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളികൾ പുൽപള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. പന്നിക്കൽ സരോജിനി (34), കളവൂർ ശാന്ത (32) എന്നിവർക്കാണ് കാലിനും നടുവിനുമടക്കം പരിക്കേറ്റത്. കാട് വെട്ടിമാറ്റുന്ന ജോലിയിലേർപ്പെട്ട തൊഴിലാളികൾക്കുനേരെ വ്യാഴാഴ്ച ഉച്ചയോടെയാണ് കാട്ടാനയുടെ ആക്രമണശ്രമമുണ്ടാകുന്നത്. 50ഒാളം പേരായിരുന്നു ഇവിടെ പണിയെടുത്തുകൊണ്ടിരുന്നത്. ഇവർക്കുനേരെ കാട്ടാനയും കുഞ്ഞുമടക്കം പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ട് തൊഴിലാളികൾ ചിതറിയോടി. ഇതിനിടെയാണ് രണ്ടു പേർക്ക് വീണ് പരിേക്കറ്റത്. പാക്കം മുതൽ ചേകാടി വരെയുള്ള റോഡിനിരുവശവും കൊടുംവനമാണ്. ഈ റൂട്ടിലൂടെയാണ് കുറുവ ദ്വീപിലേക്കും പോകുന്നത്. ഇവിടെ പകൽപോലും ആനശല്യം രൂക്ഷമാണ്. ചേകാടിയിൽനിന്ന് നിരവധി വിദ്യാർഥികൾ കാൽനടയായും മറ്റുമാണ് പ്രധാന പാതയായ പാക്കം വരെ എത്തുന്നത്. ഏതാനും വർഷം മുമ്പ് ഈ റൂട്ടിൽ കാട്ടാന വിദ്യാർഥിനിയെ ചവിട്ടിക്കൊന്നിരുന്നു. ഇതിനുശേഷം പ്രദേശത്ത് നിരവധി പേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പിന്നാക്ക വിഭാഗക്കാരായ ആളുകളാണ് ചേകാടിയിലും പാക്കത്തും അടക്കം താമസിക്കുന്നത്. ഇവർക്ക് യാത്രാസൗകര്യങ്ങളും കുറവാണ്. പുൽപള്ളിയിൽനിന്ന് പാളക്കൊല്ലി വഴി ചേകാടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുണ്ട്. ഈ റൂട്ടിലും ആനശല്യം സമീപകാലത്ത് വർധിച്ചിട്ടുണ്ട്. റോഡിനിരുവശവും കാടുമൂടിയ നിലയിലാണ് പലഭാഗങ്ങളും. ബൈക്ക് യാത്രികരും ഓട്ടോറിക്ഷയിൽ എത്തുന്നവരുമെല്ലാം പലപ്പോഴും കാട്ടാനയുടെ മുന്നിൽ അകപ്പെടുന്നത് പതിവായിട്ടുണ്ട്. ഈ വഴി ബസ് സർവിസും ഉച്ചക്കുശേഷം ഉണ്ടാകാറില്ല. കഴിഞ്ഞയാഴ്ച ബസില്ലാത്തതിനെത്തുടർന്ന് പൊലീസ് വാഹനത്തിലാണ് കുട്ടികളെ വീടുകളിലെത്തിച്ചത്. ആനശല്യം പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. FRIWDL17 കാട്ടാന ഓടിച്ചതിനെത്തുടർന്ന് വീണ് പരിക്കേറ്റ തൊഴിലാളികൾ പുൽപള്ളി ആശുപത്രിയിൽ അപേക്ഷ ക്ഷണിച്ചു മീനങ്ങാടി: ഗവ. പോളിടെക്നിക് കോളജിൽ അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 9744134901, 04936 248100. മെഡിക്കൽ ക്യാമ്പ് നടത്തി അമ്പലവയൽ: ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ കൊളസ്േട്രാൾ, രക്തപരിശോധന, പൊതു ആരോഗ്യപരിശോധന, ബി.എം.ഐ പരിശോധന, സൗജന്യ മരുന്ന് വിതരണം, യോഗ പരിശീലനം, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തി. അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത ദാസൻ അധ്യക്ഷത വഹിച്ചു. വി.കെ. കുട്ടികൃഷ്ണൻ, വയോജന വേദി യൂനിറ്റ് പ്രസിഡൻറ് കെ. മുഹമ്മദ്, അമ്പലവയൽ എ.എസ്.ഐ രാജു എന്നിവർ സംസാരിച്ചു. നൂൽപുഴ ജി.എച്ച്.ഡി മെഡിക്കൽ ഓഫിസർ ഡോ. കെ.ജി. രഞ്ജിത് പദ്ധതി വിശദീകരിച്ചു. ജെറിയാട്രിക് കൺവീനർ ഡോ. ബി.ജെ. സോണി സ്വാഗതവും തവിഞ്ഞാൽ എൻ.എച്ച്.എം മെഡിക്കൽ ഓഫിസർ ഡോ. ശ്രീദേവി ബോസ് നന്ദിയും പറഞ്ഞു. യോഗ പരിശീലനത്തിന് ഡോ. സുനിൽകുമാർ നേതൃത്വം നൽകി. നീതിവേദി സ്റ്റേറ്റ് കോഓഡിനേറ്റർ ജെയിംസ് തോമസ് ക്ലാസെടുത്തു. പുൽപള്ളിയിൽ പുതിയ സർക്കാർ ആശുപത്രി: കെട്ടിടനിർമാണം അന്തിമഘട്ടത്തിലേക്ക് പുൽപള്ളി: പുൽപള്ളിയിൽ പുതിയ സർക്കാർ ആതുരാലയത്തി​െൻറ കെട്ടിടനിർമാണം അന്തിമഘട്ടത്തിലേക്ക്. എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് മൂന്നുകോടി രൂപ ചെലവിലാണ് താഴെയങ്ങാടിക്കടുത്ത് പുതിയ കെട്ടിടം നിർമിക്കുന്നത്. ആറു മാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാകും. നിലവിലെ കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലെ കിടത്തിച്ചികിത്സ വിഭാഗമടക്കം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ആലോചന. ഇതിനുപുറമെ ശിശുരോഗ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും സ്പെഷാലിറ്റി സൗകര്യവും ഏർപ്പെടുത്താൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ പറഞ്ഞു. കൂടാതെ കേന്ദ്ര സർക്കാറി​െൻറ ഫണ്ടുപയോഗിച്ച് രണ്ടരക്കോടി രൂപ ചെലവിൽ ഡയാലിസിസ് സ​െൻററും ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. 20 ബെഡുകളോട് കൂടിയ ഡയാലിസിസ് സ​െൻററാകും ആരംഭിക്കുക. വയനാട്ടിലെതന്നെ ഏറ്റവും വലിയ ഡയാലിസിസ് സ​െൻററും ഇതാകും. നിലവിൽ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ഥലപരിമിതിമൂലം പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് താഴെയങ്ങാടിക്കടുത്ത് കൃഷിഭവനടക്കം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. മൂന്നു നിലകളിലായുള്ള കെട്ടിടംപണി സമീപകാലത്താണ് ആരംഭിച്ചത്. ഇവിടേക്ക് ഐ.പി വിഭാഗവും മറ്റും മാറുന്നതോടെ പഴയ കെട്ടിടത്തിൽ ഒ.പി വിഭാഗവും മറ്റുമായി ചുരുങ്ങും. പനമരം ബ്ലോക്ക് പഞ്ചായത്താണ് കെട്ടിട നിർമാണത്തിന് മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചത്. എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടടക്കം ഉപയോഗപ്പെടുത്തിയാണ് കെട്ടിടനിർമാണം. FRIWDL19 പുൽപള്ളിയിലെ പുതിയ സർക്കാർ ആതുരാലയത്തി​െൻറ കെട്ടിടം ------------------------------------------ FRIWDL20 neenu agustion കർണാടകയിലെ ദാർവാഡ് കൃഷിശാസ്ത്ര സയൻസ് സർവകലാശാലയിൽനിന്ന് എം.എസ്.ഇ അഗ്രികൾചറൽ എൻറമോളജിയിൽ ഒന്നാം റാങ്ക് നേടിയ നീനു അഗസ്റ്റിൻ. പാടിച്ചിറ കുളമ്പള്ളിൽ അഗസ്റ്റിൻ-ലീന ദമ്പതികളുടെ മകളാണ്. --------------------------- FRIWDL16 ലഹരി വിരുദ്ധ കാമ്പയിനി​െൻറ ഭാഗമായി മാനന്തവാടി എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ നടത്തിയ ഫെയ്സ് പെയിൻറിങ് മത്സരത്തിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story