Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീരശൈവ സമ്മേളനം

വീരശൈവ സമ്മേളനം

text_fields
bookmark_border
പുൽപള്ളി: സംസ്ഥാനത്തെ വീരശൈവർ അനുഭവിക്കുന്ന സാമുദായിക-സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്ത് വീരശൈവരെ പ്രത്യേക മതന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് വീരശൈവ മഹാസഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മതാചാര്യനായ ബസവേശ്വര​െൻറ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി പി.എസ്. രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉത്തരമേഖല സെക്രട്ടറി വി.ആർ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. കെ. കുട്ടൻ, സി.കെ. ഇവീന്ദ്രൻ, പി.ആർ. കരുണാകരൻ, സുരേഷ് കുമാർ, പി.ആർ. സന്തോഷ്, വി.എം. മനോജ് എന്നിവർ സംസാരിച്ചു. FRIWDL21 സംസ്ഥാന സെക്രട്ടറി പി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു ഇന്ധന വിലവർധന വ്യവസായമേഖലയെ തകർച്ചയിലാക്കും കൽപറ്റ: പെേട്രാൾ-ഡീസൽ വിലവർധന വ്യാപാര വ്യവസായ മേഖലയെ തകർച്ചയിലാക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. കോർപറേറ്റുകളെയും എണ്ണക്കമ്പനികളെയും സഹായിക്കുവാനും വഴിവിട്ട വരുമാനം ഉണ്ടാക്കിക്കൊടുക്കുവാനും കേന്ദ്രസർക്കാർ തീരുമാനിച്ചതി​െൻറ തിക്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. വില വർധിപ്പിക്കാൻ എണ്ണകമ്പനികൾക്ക് നൽകിയ അധികാരം അടിയന്തരമായി റദ്ദാക്കണമെന്നും വിലവർധന തടയാൻ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. തുളസീദാസ്, ടി. രത്നാകരൻ, ടി. സുരേന്ദ്രൻ, എ.ആർ. വിജയകുമാർ, പി.ജെ. ജോസ്, േഗ്രസി രവി എന്നിവർ സംസാരിച്ചു. പ്രത്യേക പാക്കേജ് അനുവദിക്കണം കൽപറ്റ: പ്രളയദുരന്തത്തി​െൻറ പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആർ. ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി ജില്ല പ്രവർത്തക കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിമൂലം കേരളത്തിലെ തൊഴിൽമേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നതിന് വേണ്ടി പി.എൽ.സി യോഗംവിളിച്ച് ചർച്ച നടത്താൻപോലും സർക്കാർ തയാറാവുന്നില്ല. ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ, കൃഷ്ണവേണി ശർമ, പി. ഷീല, എൻ. വേണുഗോപാൽ, പി.കെ. കുഞ്ഞിമൊയ്തീൻ, സി. ജയപ്രസാദ്, ഷൈനി ജോയി, പി.എൻ. ശിവൻ, ടി.എ. റെജി, മോഹൻദാസ് കോട്ടക്കൊല്ലി, ശ്രീനിവാസൻ തൊവരിമല, ഉമ്മർ കുണ്ടാട്ടിൽ, ജോസ് പടിഞ്ഞാറത്തറ, ബി. സുരേഷ്ബാബു, ഗിരീഷ് കൽപറ്റ, പി. കബീർ, സാലി റാട്ടക്കൊല്ലി, നജീബ് പിണങ്ങോട്, കെ.കെ. രാജേന്ദ്രൻ, കെ.എം. വർഗീസ്, എ.പി. കുര്യാക്കോസ്, പി. ശശികുമാർ, സുജയ വേണുഗോപാൽ, ഏലിയാമ്മ മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു. FRIWDL22 ഐ.എൻ.ടി.യു.സി ജില്ല പ്രവർത്തക കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു കർഷകരോട് അവഗണന: പാടിച്ചിറ വില്ലേജ് ഓഫിസ് ഉപരോധിക്കും പുൽപള്ളി: മഴക്കെടുതിയെത്തുടർന്ന് കാർഷിക മേഖല തകർന്നടിഞ്ഞിട്ടും കർഷകരെ സഹായിക്കാൻ അധികൃതർ തയാറാകാത്തതിൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കർഷകരോടുള്ള സർക്കാർ അവഗണനക്കെതിരെ 10ന് പാടിച്ചിറ വില്ലേജ് ഓഫിസ് ഉപരോധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന മേഖലയാണ് മുള്ളൻകൊല്ലി. നിലവിൽ രോഗബാധകൾ മൂലം കൃഷി പൂർണമായും നശിച്ചുകൊണ്ടിരിക്കുന്നു. കൃഷിനാശത്തി​െൻറ നഷ്ടം തിട്ടപ്പെടുത്താൻ പോലും അധികൃതർ തയാറായിട്ടില്ല. മുള്ളൻകൊല്ലിയിൽ കൃഷി ഓഫിസറും ഇല്ലാത്ത അവസ്ഥയാണ്. മണ്ഡലം പ്രസിഡൻറ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. പി.ഡി. സജി, ജോസഫ് പെരുവേലി, ജോയി വാഴയിൽ, ജോസ് കുന്നത്ത്, ടി.എം. ജോർജ്, വി.ടി. തോമസ്, തോമസ് പഴൂക്കാല, സി.ഡി. തങ്കച്ചൻ, പി.കെ. ജോസ്, മാത്യു ഉണ്ണിപ്പള്ളിൽ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും പാടിച്ചിറ: ലൈനുകളില്‍ അടുത്തുനില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്ന ജോലി കാരണം പാടിച്ചിറ സെക്ഷ​െൻറ കീഴില്‍ ചൂനാട്ട് കവല, സേവ്യംകൊല്ലി, പറുദീസ, വീട്ടിമുക്ക്, ശ്രുതി നഗർ, സീതാമൗണ്ട്, കൊളവള്ളി, തെക്കനാട്ടുകവല എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണി വരെ വൈദ്യുതി മുടങ്ങും. കുരിശുമല, ചണ്ണോത്ത് കൊല്ലി, ചാമപാറ ഭാഗങ്ങളിൽ ഉച്ചക്ക് ഒരുമണി മുതൽ ആറുമണി വരെയും വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story