Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരണവീട്ടിൽ...

മരണവീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു

text_fields
bookmark_border
കോഴിക്കോട്: മരണവീട്ടിൽ നിർത്തിയിട്ട ബൈക്ക് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. എരഞ്ഞിപ്പാലം മിനി ബൈപാസിലെ പൊന്മിളിപറമ്പിൽ പ്രമീളകുമാരിയുടെ വീട്ടിൽ നിർത്തിയിട്ട കെ.എൽ 11 ബിഎച്ച് 3883 നമ്പർ ബൈക്കിനാണ് വെള്ളിയാഴ്ച പുലർച്ച 2.20ഒാടെ തീപിടിച്ചത്. പ്രമീളകുമാരിയുടെ ബന്ധു പെരുവയൽ ലക്ഷ്മി നിലയത്തിൽ രാജേന്ദ്രമോഹേൻറതാണ് ബൈക്ക്. രണ്ടു ദിവസമായി നിർത്തിയിട്ട ബൈക്കി​െൻറ മുൻവശത്തെ ടയർ ഒഴികെ പൂർണമായും കത്തിനശിച്ചു. വീടി​െൻറ ജനൽച്ചില്ലും കെ.എസ്.ഇ.ബി മീറ്ററും കത്തിനശിച്ചിട്ടുണ്ട്. 70,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. പ്രമീളയുടെ ഭർത്താവ് ശശിധര​െൻറ സഞ്ചയന ചടങ്ങുകൾ െവള്ളിയാഴ്ച നടക്കാനിരിക്കുന്നതിനാൽ സ്ത്രീകളുൾപ്പെടെ 25 പേർ വീട്ടിലുണ്ടായിരുന്നു. ബൈക്കിന് തീപിടിച്ചതോടെ പരിഭ്രാന്തരായ ഇവർ വീട്ടിൽനിന്ന് മാറിനിൽക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, ലീഡിങ് ഫയർമാൻ കെ.എസ്. സുനിൽ ശ്രീലേഷ്, സരീഷ്, പി. ജയപ്രകാശ് എന്നിവരടങ്ങിയ ബീച്ച് ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. നടക്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story