Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:05 AM GMT Updated On
date_range 2018-10-06T11:35:59+05:30മലപ്പുറം വിദ്യാഭ്യാസരംഗത്ത് ഒന്നാമതെത്തിയത്സി.എച്ച്. കാരണം ^ഉമ്മൻ ചാണ്ടി
text_fieldsമലപ്പുറം വിദ്യാഭ്യാസരംഗത്ത് ഒന്നാമതെത്തിയത് സി.എച്ച്. കാരണം -ഉമ്മൻ ചാണ്ടി കോഴിക്കോട്: മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്തെത്താൻ കാരണം സി.എച്ച്. മുഹമ്മദ് കോയയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സൗത്ത് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് സർവകലാശാല സ്ഥാപിക്കുകയും സ്ഥാപനങ്ങൾ അനുവദിക്കുകയുംവഴി പിന്നാക്കമായ ഒരു വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരികയാണ് സി.എച്ച്. ചെയ്തത്. വിദ്യാർഥികൾക്ക് പരിഗണനയും അംഗീകാരവും നൽകിയത് അദ്ദേഹമാണ്. സെനറ്റിൽ തങ്ങൾക്ക് പ്രാതിനിധ്യം വേണമെന്ന വിദ്യാർഥി സംഘടനകളുടെ നിർദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയായ അദ്ദേഹത്തിെൻറ തീരുമാനത്തിനെതിരെ വൻ വിമർശനം എല്ലാ രംഗത്തുനിന്നും ഉയർന്നു. ഒരിക്കൽപോലും അടഞ്ഞ മനസ്സില്ലാതെ, രാഷ്ട്രീയ എതിരാളികളോട് പോലും സൗഹാർദത്തോടെ ഇടപെട്ട സി.എച്ച്. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ രീതിയിൽ ജനങ്ങളെ സ്നേഹിച്ച നേതാവായിരുന്നു -ഉമ്മൻ ചാണ്ടി പറഞ്ഞു. സൗത്ത് മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് യു. സജീർ അധ്യക്ഷത വഹിച്ചു. എം.കെ. മുനീർ എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി, ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.സി. അബു, റാഫി മുഖദാർ എന്നിവർ സംസാരിച്ചു. കെ. ഹംസക്കോയ സ്വാഗതവും മൻസൂർ മാങ്കാവ് നന്ദിയും പറഞ്ഞു.
Next Story