Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:05 AM GMT Updated On
date_range 2018-10-06T11:35:59+05:30ആരോഗ്യവകുപ്പ് ജീവിതം തളർത്തിയ കാരാട്ട് സഈദ കനിവിനായി കേഴുന്നു
text_fieldsനന്മണ്ട: ആരോഗ്യവകുപ്പ് ജീവിതം തളർത്തിയ കാരാട്ട് സഈദ തൊഴിൽ മന്ത്രിയുടെ കനിവിനായി കേഴുന്നു. ആരോഗ്യവകുപ്പ് ഡ്രൈവറുടെ അശ്രദ്ധ കാരണം കൃത്രിമക്കാലുമായി ജീവിതം നരകിച്ചുതീർക്കുകയാണ് നന്മണ്ട 13ലെ കാരാട്ട് കുഞ്ഞായിശയുടെയും അബ്ദുവിെൻറയും മകളായ 48കാരി സഈദ. 1981ൽ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ വിശപ്പു മാറ്റുന്നതിനായി അനുജത്തി പഠിക്കുന്ന മാപ്പിള എൽ.പി സ്കൂളിൽനിന്ന് ഉച്ചക്കഞ്ഞി കഴിച്ച് ഹൈസ്കൂളിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അമിതവേഗത്തിൽ വന്ന ആരോഗ്യവകുപ്പിെൻറ ജീപ്പ് സഈദയെ ഇടിച്ചത്. വലതുകാൽ അറ്റുതൂങ്ങിയതിനു പുറമെ നാലു പല്ലും നഷ്ടപ്പെട്ടു. ദീർഘകാലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് അറ്റുതൂങ്ങിയ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും കൃത്രിമ കാൽ വെക്കുകയും ചെയ്തു. ഇതിനിടയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സഈദയുടെ നിരക്ഷരരായ മാതാപിതാക്കളെ കണ്ട് കേസിന് പോയാൽ സർക്കാർ ജോലി കിട്ടില്ലെന്നു പറഞ്ഞ് ഇവരെ തെറ്റിദ്ധരിപ്പിച്ചതായി സഈദയുടെ കുടുംബക്കാർ പറയുന്നു. എസ്.എസ്.എൽ.സി പാസായതോടെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അപകടത്തിന് കാരണക്കാരായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാതെ വന്നതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ സഈദ അപേക്ഷ കൊടുത്തു. കാസർകോട് മൃഗസംരക്ഷണ വകുപ്പിലേക്ക് അഭിമുഖത്തിന് വിളിപ്പിച്ചു. ദീർഘദൂര യാത്ര കാരണം വേണ്ടെന്നുവെച്ചു. പിന്നീട് ജോലി ലഭിച്ചില്ല. ശനിയാഴ്ച രാവിലെ 11 മണിക്ക് നന്മണ്ടയിലെത്തുന്ന തൊഴിൽ മന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് സഇൗദ.
Next Story