Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:02 AM GMT Updated On
date_range 6 Oct 2018 6:02 AM GMTപേരാമ്പ്രയിൽ വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
പേരാമ്പ്ര: ഓട്ടോറിക്ഷ ബൈക്കിലിടിച്ച് മറ്റൊരു ഓട്ടോയിലേക്ക് മറിഞ്ഞ് രോഗികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. സംസ്ഥാന പാതയില്‍ െഗസ്റ്റ് ഹൗസിന് സമീപം പെേട്രാള്‍ പമ്പിന് മുന്‍വശമാണ് അപകടമുണ്ടായത്. മലപ്പുറത്തുനിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന കെ.എൽ 18 പി 6381 ഓട്ടോയാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞദിവസം രാത്രി ലൈറ്റ് പോലുമില്ലാതെ വന്ന ഓട്ടോ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളിലിടിച്ച് എതിരെ രോഗികളുമായി വരുകയായിരുന്ന മറ്റൊരു ഓട്ടോ ടാക്സിയിലേക്ക് മറിയുകയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മേപ്പയൂര്‍ റോഡിലെ കുളന്താനം ലിസമ്മ (65), ജോസ് (70), ഓട്ടോ ടാക്സി ഡ്രൈവര്‍ വിമുക്തഭടൻ ഡൊമിനിക് (53), ഓട്ടോറിക്ഷയിലെ യാത്രക്കാരനായ കുറ്റ്യാടി സ്വദേശി അമ്മത്ഹാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമ്മത് ഹാജിയെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story