Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:02 AM GMT Updated On
date_range 2018-10-06T11:32:56+05:30ലഹരിക്കെതിരെ മഹല്ല് കൂട്ടായ്മ
text_fieldsപേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യ, മയക്കുമരുന്ന് വിൽപനക്കെതിരെയും ഉപഭോഗത്തിനെതിരെയും ബോധവത്കരണം നടത്തുന്നതിന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ്മ നിലവിൽ വന്നു. ഇതിെൻറ ഭാഗമായി ഒരുവർഷം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. കാമ്പയിനോടനുബന്ധിച്ച് നിയമബോധവത്കരണ ക്ലാസുകൾ, പഠന ക്ലാസുകൾ, കൗൺസലിങ്, വിദ്യാർഥി യുവജന കൂട്ടായ്മകൾ, കുടുംബ സംഗമങ്ങൾ, ലഘുലേഖ വിതരണം, ഗൃഹസന്ദർശനം എന്നീ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി. പൂളക്കണ്ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എൻ.പി. മമ്മി മുസ്ലിയാർ, പി.കെ. മമ്മു, വി.കെ. റാഷിദ്, പി.കെ. അബൂബക്കർ, ടി.പി. സിറാജ്, പി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. കെ.കെ. അഷ്റഫ് സ്വാഗതവും പി.കെ. മൊയ്തീൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി പൂളക്കണ്ടി കുഞ്ഞമ്മദ് (ചെയർ), പൊറായിൽ സൂപ്പി ഹാജി, പി.കെ. അബൂബക്കർ (വൈ. ചെയർ) കൺവീനർ: എം.കെ. മൊയ്തീൻ ഹാജി (കൺ), പി.കെ. മമ്മു, എൻ.പി. മമ്മി മുസ്ലിയാർ (ജോ. കൺ), ടി.എൻ. കുഞ്ഞമ്മദ് കുട്ടി (ട്രഷ).
Next Story