Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷട്ട്​ല്‍...

ഷട്ട്​ല്‍ ടൂര്‍ണമെൻറ്​: തോപ്പില്‍ ഷട്ട്​ല്‍ ക്ലബ് ചാമ്പ്യന്മാര്‍

text_fields
bookmark_border
കോഴിക്കോട്: എം.എം ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനത്തി​െൻറ ഭാഗമായി നടത്തിയ ഷട്ട്ല്‍ ബാഡ്മിൻറണ്‍ ടൂര്‍ണമ​െൻറില്‍ തോപ്പില്‍ ക്ലബ് ചാമ്പ്യന്മാരായി. ഫൈനലില്‍ പി.വി. ഗെയ്‌സിലെ ഷബി ആൻഡ് അബ്ദുല്ല ടീമിനെയാണ് പരാജയപ്പെടുത്തിയത്. ടി.പി. ഹംസത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശതാബ്ദി സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ തോപ്പില്‍ കോയ അധ്യക്ഷത വഹിച്ചു. വി. നജീബ്, പി.വി. ഷംശുദ്ദീൻ, പി.ടി. ആദം എന്നിവര്‍ നേതൃത്വം നല്‍കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി കോഴിക്കോട്: ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോർപറേഷൻ പരിധിയിലെയും പരിസര പ്രദേശങ്ങളിലെയും കോളനികളും മറ്റും കേന്ദ്രീകരിച്ച് അറുന്നൂറോളം കുടുംബങ്ങൾക്ക് വസ്ത്രക്കിറ്റുകളും മറ്റും വിതരണം ചെയ്തു. 10 ലക്ഷം രൂപയുടെ വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും മറ്റു ജില്ലകളിൽ വിതരണം ചെയ്യും. ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡൻറ് അഷ്റഫ് പുറവൂർ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി, പി. സലിം, കരീം കല്ലേരി, ഫിറോസ് പുതിയാടം, അഷ്റഫ് കോളിക്കൽ, അനീസ് ബാബു ഫാറൂഖ് കോളജ്, സലിം തോപ്പയിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story