Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 5:59 AM GMT Updated On
date_range 6 Oct 2018 5:59 AM GMTഷിർദി സായിബാബ ശതാബ്ദി ഒമ്പതു മുതൽ
text_fieldsbookmark_border
കോഴിക്കോട്: കല്ലായി റോഡിലെ ശ്രീ സായിബാബ മിഷെൻറ നേതൃത്വത്തിൽ ഒക്ടോബർ ഒമ്പതു മുതൽ 20 വരെ ഷിർദി സായിബാബയുടെ മഹാശതാബ്ദി ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് വൈകീട്ട് അഞ്ചിന് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാഷണങ്ങളും കലാപരിപാടികളും നടക്കും. 20ന് വൈകീട്ട് അഞ്ചിന് നഗരപ്രദക്ഷിണം നടക്കും. പ്രസിഡൻറ് പി. നാഗരത്നൻ, വൈസ് പ്രസിഡൻറ് വി.പി. മുരളീധരൻ, സെക്രട്ടറി വി. സഹദേവൻ, ജോയൻറ് സെക്രട്ടറി ടി.കെ. ബാലകൃഷ്ണൻ, ട്രഷറർ എ. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. സൗജന്യ ക്യാമ്പ് ഇന്ന് കോഴിക്കോട്: ഫെമിലിയ എജുക്കേറ്റേഴ്സ് നടത്തുന്ന ലൈഫ് എൻജിനീയറിങ് കോഴ്സിെൻറ ഭാഗമായി 'വിജയത്തിെൻറ പരമോന്നത രഹസ്യങ്ങൾ' എന്ന വിഷയത്തിൽ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലുമുതൽ ഏഴുവരെ കോഴിക്കോട് ഹൈലൈറ്റ് മാളിലെ ബിസിനസ് പാർക്കിലാണ് ക്യാമ്പ്. ഫോൺ 7030009000. ഫെമിലിയ എജുക്കേറ്റേഴ്സ് സി.ഇ.ഒ ഇമാം ഷംസുദ്ദീൻ ഖാസിമി, പ്രഫ. എസ്.എച്ച്. ഉമർ, നബീം നൗഷാദ്, ഇജാസ് ഇബ്രാഹീം, ഫൈസൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story