Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right20 കുപ്പി മാഹി...

20 കുപ്പി മാഹി മദ്യവുമായി കോട്ടയം സ്വദേശി പിടിയിൽ

text_fields
bookmark_border
20 കുപ്പി മാഹി മദ്യവുമായി കോട്ടയം സ്വദേശി പിടിയിൽ
cancel
നാദാപുരം: 20 കുപ്പി മാഹി മദ്യവുമായി കോട്ടയം സ്വദേശിയായ മധ്യവയസ്‌കൻ പിടിയിലായി. കോട്ടയം മേലാട്ട് വീട്ടിൽ അജയകുമാർ (50) ആണ് പിടിയിലായത്. നാദാപുരം എക്സൈസ് സംഘം തൂണേരിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾ മാഹിയിൽനിന്ന് വൻതോതിൽ മദ്യം വാങ്ങി കോട്ടയത്ത് എത്തിച്ച് വിൽപന നടത്തുന്ന ആളാണെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ എൻ.കെ.ഷാജി, പ്രിവൻറിവ് ഓഫിസർ പി.പി.രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രമോദ് പുളിക്കൂൽ, കെ.ഷിരാജ്‌, കെ.കെ.ജയൻ, ടി.സനു, സി.പി.ചന്ദ്രൻ, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story